top of page
Search

Nithin Lalachan - Champion - Social Volunteer Awards 2020

Nithin Lalachan is a United Nations Volunteer who currently pursues his Masters in Applied Psychology from Pondicherry Central University. He received his graduation from KCMT, Changanacherry. He believes that community development should begin from the development of an individual. He's a tech enthusiast who counts Technology and Psychology as the future of the world. He was an active volunteer during the 2018 and 2019 flood that Kerala experienced. Later he was selected as a United Nations National Community Volunteer for the UN CERF SHELTER PROJECT run by the United Nations Development Programme. He still continues volunteering for the achievement of Sustainable Development Goals. He was associated with several governmental and non-governmental organizations in volunteering: Kerala Police Cyberdome, National Health Mission, Psychology Circle, The Gulmohar Foundation, IDUKKI VARTHAKAL Etc. He was one of the very few Yatris from Kerala, first from Idukki District for Jagriti Yatra 2019. He was the vice-chairman of the first student’s council of Kerala Forum on United Nations Academic Impact.


VOLUNTEERING STORY

നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്‍ “വരിക വരിക സഹജരെ” എന്ന സ്വാതന്ത്ര സമരഗാനം ഉറക്കെ ചൊല്ലി കൊണ്ട് കൂട്ടുകാരെയും കൂട്ടി സ്വന്തമായി ഒരു റാലിക്ക് തുടക്കം കുറിച്ചതാണ് പൌരബോധത്തിന്‍റെ ആരംഭം. ആ പൌരബോധത്തിന്, പഠിച്ച LP സ്കൂള്‍ വഹിച്ച പങ്ക് വളരെ വലുതാണ്‌. തന്നെപോലെ തന്നെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണം എന്ന് പഠിപ്പിച്ച ക്രിസ്തു സ്നേഹത്തിന്‍റെ പാഠങ്ങള്‍ അധ്യാപനത്തില്‍ പകര്‍ന്ന് തന്നത് കൊണ്ടാവാം, ചെറുപ്പം മുതല്‍ ഇന്ന് വരെ ആ ഒരു ചിന്ത മനസ്സില്‍ മായാതെ കിടപ്പുണ്ട്. കടന്നെത്തുന്ന ഏത് മേഖലയിലും ഈ സ്നേഹം പ്രകടിപ്പിക്കാന്‍ ഒട്ടും വിമുഖത കാട്ടാറില്ല. ജനിച്ചു വളര്‍ന്നതൊക്കെ മലയോരമേഖലയില്‍ ആയത് കൊണ്ട് തന്നെ എല്ലാവരും പരസ്പര സ്നേഹത്തിലും ഐക്യത്തിലുമാണ് വളർന്നത്. നാട്ടിലെ എന്ത് പരിപാടിക്കും പോയി തുടങ്ങിയതാണ് സന്നദ്ധ ജീവിതം. നാട്ടിലെ ഒട്ടുമിക്ക ആവശ്യങ്ങൾക്കും ഇറങ്ങിതിരിക്കാറുള്ള മാതാപിതാക്കൾ ഉള്ളത് കൊണ്ട് തന്നെയാണ് ഈ ആഭിമുഖ്യം എന്നിൽ വളർന്നു വന്നത്. പ്രധാന കർമ്മ മേഖല നാടും സ്കൂളും ആയിരുന്നു. അതിപ്പോൾ നാട്ടിലെ ഒരു വീട്ടിലെക്കുള്ള കസേര ചുമക്കുന്നത് മുതൽ വീടുപണിക്ക് സഹായിക്കുന്നതും സ്കൂളിലെ ആവശ്യങ്ങൾക്ക് ഇറങ്ങി തിരിക്കുന്നതുമെല്ലാംപെടും. സ്കൂളിൽ പഠിക്കുന്ന സമയത്ത് എല്ലാവരും കൊതിച്ചത് പോലെ NSSൽ പ്രവർത്തിക്കുക എന്നത് എൻ്റെ അതിയായ ആഗ്രഹമായിരുന്നു. എങ്കിലും അധ്യാപകരുടെ പക്ഷപാതം കൊണ്ട് NSSൽ അംഗത്വം ലഭിക്കാത്ത ഒരു ഹതഭാഗ്യനാണ് ഞാൻ. പക്ഷെ അതൊരനുഗ്രഹമായിട്ട് ഇപ്പോൾ കാണുന്നു. ആ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്നീട് അവരെക്കാൾ നന്നായി പ്രവർത്തിക്കാൻ സാധിച്ചത് അതുകൊണ്ടാണെന്ന് തോന്നുന്നു. കഴിഞ്ഞ പ്രളയകാലമാണ് എടുത്ത് പറയേണ്ട ഓർമ്മകൾ സമ്മാനിച്ചത് ഒപ്പം ഒരുപാട് വേദനകളും. കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയകാലത്തിൻ്റെ ശ്രദ്ധാകേന്ദ്രമായിരുന്ന ഇടുക്കി അണക്കെട്ടിനോട് ചേർന്നാണ് വീട്. അതുകൊണ്ട് തന്നെ പ്രളയവും ഉരുൾപൊട്ടലും സാരമായി തന്നെ നാടിനെ ബാധിച്ചിരുന്നു. ആ സമയത്ത് സഹായം ആവശ്യമായി വന്ന പരിസരവാസികൾക്ക് താങ്ങായി ഞങ്ങൾ യുവാക്കളുടെ ഒരു കൂട്ടം തന്നെയുണ്ടായിരുന്നു. ക്യാമ്പ് തുടങ്ങി രണ്ടായിരത്തിലധികം ആളുകളെ താമസിപ്പിക്കേണ്ട സാഹചര്യം വന്ന ക്യാമ്പായിരുന്നു ഞങ്ങളുടേത്. ക്യാമ്പ് ചുമതല വഹിച്ചിരുന്ന തഹസിൽദാർനൊപ്പം ക്യാമ്പ് രണ്ടാക്കി മാറ്റി ആളുകളെ സുരക്ഷിതമായി പാർപ്പിക്കാൻ എല്ലാം ഉള്ള ധൈര്യവും ബലവും എങ്ങനെയോ കൈവന്നിരുന്നു. മഴയൊക്കെ ഒതുങ്ങി നാട് സാധാരണമായെങ്കിലും ആളുകളുടെ മനസ്സ് അതുവരെ കലങ്ങി തെളിഞ്ഞിട്ടില്ലായിരുന്നു. സൈക്കോളജി സർക്കിൾ എന്ന ഞാൻ പ്രവർത്തിച്ചിരുന്ന സംഘടനയുമായി ബന്ധപ്പെട്ട് ആ സാഹചര്യത്തിൽ മാനസിക വിഷമം അനുഭവിക്കുന്ന ആളുകൾക്ക് സപ്പോർട്ട് നൽകാൻ പുറത്തിറങ്ങിയിരുന്നു. പിന്നീട് അത് വളർന്ന് മാനസികാരോഗ്യ മേഖലയിലെ രാജ്യത്തെ ഏറ