top of page
Search
Writer's picturecaptains

Adithya Viju - Primary Short-listed Nominee - Social Volunteer Awards 2021

എന്റെ പേര് ആദ്യത്തെ വിജു. ഞാനിപ്പോൾ ഗവൺമെന്റ് കോളേജ് നെടുമങ്ങാട് മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ഒപ്പം അവിടെ എൻഎസ്എസ് വോളണ്ടിയർ ആയി പ്രവർത്തിക്കുന്നു. ഒരു വോളണ്ടിയർ ആയി സമൂഹത്തിനു മുന്നിലേക്ക് കടന്നു വന്നിട്ട് ഇപ്പോൾ എട്ടു വർഷമായിരിക്കുന്നു. എട്ടാംക്ലാസിൽ ജെ ആർ സി എന്ന സംഘടനയിലൂടെ ആണ് ഞാൻ വോളണ്ടിയർ എന്ന നിലയിൽ പ്രവർത്തനമാരംഭിച്ചത്. ശേഷം സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ്, പാലിയം ഇന്ത്യ, എൻ വൈ കെ, യൂത്ത് ഡിഫൻസ് ഫോഴ്സ്, ISV AND VFI എന്നിവയിൽ വോളണ്ടിയർ ആയി പ്രവർത്തിക്കുവാൻ സാധിച്ചു. ക്യാൻസർ ബാധിതനായി മരണപ്പെട്ട എന്റെ അച്ഛന്റെ ചികിത്സയ്ക്കായി ആദ്യമായി തിരുവനന്തപുരം ആർസിസിയിൽ എത്തപ്പെട്ട അപ്പോഴാണ് വോളണ്ടിയർ എന്ന നിലയിൽ പ്രവർത്തിക്കുവാനുള്ള ഒരു തീരുമാനം ഞാൻ എടുത്തത്. തുടർന്ന് അതിനു വേണ്ടി പ്രവർത്തിക്കുവാനും തുടങ്ങി. ആർസിസിയിൽ എന്നെ ഏറ്റവും കൂടുതൽ ഇൻസ്പെയർ ചെയ്തത് അവിടുത്തെ കുട്ടികൾ തന്നെയാണ് അവരിൽ നിന്നും ആണ് ഇനിയും ഈ സമൂഹത്തിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് ഞാൻ എന്തിനു വേണ്ടിയാണ് ഈ സമൂഹത്തിലേക്ക് വന്നതെന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കാൻസർ ബാധിതർക്കു " കേശദാനവും" മരണത്തിനുശേഷം "EYE " ഡൊണേഷൻ ഉള്ള സമ്മതപത്രവും ഞാൻ സന്തോഷപൂർവ്വം നൽകിയിട്ടുണ്ട്. നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സാധിച്ചത് വളരെ വലിയൊരു ധന്യയായി ഞാൻ കരുതപ്പെടുന്നു കാരണം ഒരുപാട് ജീവിതങ്ങളെ കാണുവാനും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാനും സാധിച്ചു. ജാതിയും മതവും വർഗ്ഗവും വർണ്ണവും നിലനിന്നിരുന്ന ആ കാലഘട്ടത്തെ അനീതിയും അയിത്തം കൽപ്പിക്കപ്പെടുന്ന ആ കാലഘട്ടത്തിൽ നാം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി സ്വാതന്ത്ര്യം നേടിയെടുത്ത കഴിഞ്ഞുവെങ്കിലും ഇന്നും മറ്റു പലതരത്തിൽ മറ്റ് പല പേരുകളിൽ ഇവയെല്ലാം ഇവിടെ തന്നെ നിലനിൽക്കുന്നുണ്ട്. പലപ്പോഴും പണമില്ല എന്ന പേരിൽ രോഗമുണ്ടെന്ന് പേരിൽ അനാഥർ എന്ന പേരിൽ ഇര എന്ന പേരിൽ മാനസികവും ശാരീരികവുമായ രോഗങ്ങൾ ഉണ്ടെന്ന് പേരിൽ പലരെയും നാം ഒഴിച്ചുനിർത്തി അവർക്ക് നേരെ വിരൽ ചൂണ്ടാർ ഉണ്ട് കുറ്റപ്പെടുത്താറുണ്ട്. എന്നാൽ ഇവരിൽ നിന്ന് വ്യത്യസ്തമായി ഇവരെയും സമൂഹത്തിനു മുന്നിലേക്ക് കൊണ്ടു വരണം എന്നാണ് എന്റെ ആഗ്രഹം അതിനുവേണ്ടി ഞാൻ എനിക്ക് എത്രത്തോളം പ്രവർത്തിക്കുവാൻ കഴിയുമോ അത്രത്തോളം പ്രവർത്തിക്കുക തന്നെ ചെയ്യും. ഇന്നും അവർക്കായി പ്രവർത്തിക്കുന്നു. ഇനി എന്നും അവരോടൊപ്പം തന്നെ ഉണ്ടാകും


VOLUNTEERING FOR ME എന്റെ അർത്ഥത്തിൽ വോളണ്ടിയർ ഇങ് എന്നാൽ, ഞാൻ കാരണം മറ്റൊരാളുടെ മുഖത്തെ സന്തോഷത്തിന് കാരണക്കാരി ആകാൻ കഴിയുന്നതാണ് വോളണ്ടിയർ ഇങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജാതി മതം വർഗം വർണം ഇവയൊന്നും വോളണ്ടിയർ ഇങ്ങ് ഉൾപ്പെടാൻ പാടില്ല. പണം കൊടുക്കാൻ സാധിച്ചില്ലെങ്കിലും ഒരുനേരത്തെ ഭക്ഷണം കൊടുക്കുക എന്നതാണ് വോളണ്ടിയർ ഇങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണക്കാരായ മനുഷ്യർക്ക് മാത്രമല്ല സഹായങ്ങൾ ആവശ്യമായി വരുന്നത്. മാനസികമായും ശാരീരികമായും പലപ്പോഴും ദുർബലർ പെടാറുണ്ട് പണം ഉള്ളവരും. അവിടെയാണ് നമ്മുടെ സഹായം വേണ്ടത്. VOLUNTEERING JOURNEY ഒരു വോളണ്ടിയർ ആയി മുൻനിരയിലേക്ക് എത്തപ്പെടുന്നത് ഞാനെന്റെ എട്ടാം ക്ലാസിൽ വച്ചാണ്. JRC തുടക്കം കുറിച്ച വോളണ്ടിയർ ഇങ് ഇന്ന് എട്ടു വർഷമായി ഞാൻ പിന്തുടർന്നു പോകുന്നു. എന്റെ അച്ഛൻ ക്യാൻസർ ബാധിതനായ ആണ് മരണപ്പെട്ടത്. അച്ഛന്റെ ചികിത്സയ്ക്കായി RCC യിൽ എത്തപ്പെട്ട അതിനുശേഷമാണ് ഒരു വോളണ്ടിയർ ഇന്റെ വില എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. മാത്രവുമല്ല എന്റെ ജീവിതത്തിന് വളരെ പ്രാധാന്യമുണ്ടെന്നും ഞാൻ ചെയ്തുതീർക്കേണ്ട ഒരുപാട് ജോലി ഉണ്ടെന്നും അവിടെനിന്നാണ് മനസ്സിലാക്കിയത്. VOLUNTEERING STORY ഞാനെന്നെ എട്ടാം ക്ലാസിലാണ് ഒരു വോളണ്ടിയർ എന്ന നിലയിൽ സമൂഹത്തിന്റെ മുൻപിലേക്ക് എത്തപ്പെടുന്നത്. പത്താംക്ലാസ് വരെ ജെ ആർ സി പ്രവർത്തിച്ചു. തുടർന്ന് രണ്ടുവർഷം സ്കൗട്ട് ആൻഡ് ഗൈഡ് വോളണ്ടിയർ ആയി പ്രവർത്തിച്ചു. ശേഷം കോളേജ് തലത്തിൽ ഇപ്പോൾ എൻഎസ്എസ് വോളണ്ടിയർ ആയി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഇതോടൊപ്പംതന്നെ കൊറോണാ സമയത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കോവിഡ വോളണ്ടിയർ ആയി പ്രവർത്തിച്ചു, പാലിയേറ്റീവ് കെയർ ഇന്റെ പാലിയം ഇന്ത്യ തിരുവനന്തപുരത്തിന്ന്റെ എസ് ഐ പി സി ട്രിവാൻഡ്രം സ്റ്റുഡന്റ് കോർഡിനേറ്റർ ആയി വർക്ക് ചെയ്യുന്നു, കോളേജിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് എന്റെ നേതൃത്വത്തിൽ കൊണ്ടുവന്നു. യൂത്ത് ഡിഫൻസ് ഫോഴ്സിൽലും NYK യിലും വോളണ്ടിയർ ആയി പ്രവർത്തിക്കുന്നു. വ്യക്തികളുടെ കൂട്ടായ്മയായ തണലിൽ പ്രവർത്തിക്കുന്നു. അച്ഛനെ ക്യാൻസർ ബാധിതനായി ട്രിവാൻഡ്രം ആർസിസിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് അവിടത്തെ ആളുകളെ സാഹചര്യങ്ങളെയും മനസ്സിലാക്കാൻ കഴിഞ്ഞത് തുടർന്ന് അവർക്ക് വേണ്ടി ജീവിക്കണം എന്നും അവർക്ക് വേണ്ടി പ്രവർത്തിക്കണം എന്നും ഞാൻ ആഗ്രഹിച്ചു. ശേഷം എന്റെ മുന്നിലുള്ള എനിക്ക് സഹായം ചെയ്യാൻ പറ്റുന്ന ഓരോരുത്തർക്കും എന്നാലാവുന്ന വിധം ഞാൻ സഹായം ചെയ്തു നൽകിത്തുടങ്ങി. ഇന്നും അത് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നു നാളെയും തുടർന്നും എന്റെ ജീവിതത്തിൽ അങ്ങനെ ആകാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് PROJECT ആശ്രയ തീരം ചാരിറ്റബിൾ ട്രസ്റ്റ് ORGANISATION Thanal -yuvajana kootayma MISSION & VISION വെഞ്ഞാറമൂട് ആശ്രയ തീരത്തിലെ അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്നതായിരുന്നു ഉദ്ദേശം. ഒപ്പം ക്രിസ്തുമസ് ദിനം അവരോടൊപ്പം ആഘോഷിക്കുക.

PROJECT DESCRIPTION തണൽ കൂട്ടായ്മയിൽ ഞാൻ ഉൾപ്പെടെ ഏകദേശം 100 ലധികം ആളുകൾ വോളണ്ടിയർ ആയി പ്രവർത്തനം ചെയ്യുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഞങ്ങളാൽ കഴിയുന്ന തുക ശേഖരിച്ച് ക്രിസ്തുമസ് ദിനത്തിൽ അവർക്ക് ഭക്ഷണവും വസ്ത്രവും നൽകി. ഒപ്പം എല്ലാവരും ചേർന്ന് ക്രിസ്മസ് ആഘോഷവും നടത്തി. ആശ്രയ തീരത്തിൽ ഒരുപാട് അന്തേവാസികൾ ഉണ്ടായിരുന്നു പ്രായമായവരും കുട്ടികളും മാനസികരോഗികളും അനാഥരും ഒക്കെ അവിടെ ഉണ്ടായിരുന്നു. അവരോടൊപ്പം ക്രിസ്മസ് ദിനം വളരെ സന്തോഷത്തോടെയും സൗഭാഗ്യ ത്തോടെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് ആഘോഷിച്ചു ഞങ്ങൾക്കും ഒപ്പം അവർക്ക് വളരെയധികം സന്തോഷം ഉണ്ടായി. DECEMBER 21-2020 മുതൽ 25 ഡിസംബർ വരെ ഞങ്ങൾ ഇതിനായി പ്രവർത്തിച്ചു. അവിടെയുണ്ടായിരുന്ന മൂന്ന് കുഞ്ഞു മക്കൾക്ക് പുതുവസ്ത്രങ്ങൾ നൽകുകയും കേക്കുകൾ മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ബിരിയാണി നൽകി എല്ലാവരോടും ഒപ്പം ഞങ്ങളും സന്തോഷം പങ്കിട്ടു. ശേഷം അവരും ഞങ്ങളും ചേർന്ന് കലാപരിപാടികൾ നടത്തി.

LENGTH OF SERVICE Start -December 21, 2020

End-december 25, 2020

Hours -25=8.00am to 6.00pm

24=2.00pm to 5.00pm

23=9.00 am to 4.00

22=9.00am to 4.00

അവർക്ക് വേണ്ടി ആഹാര സാധനങ്ങൾ കളക്ട് ചെയ്യുവാനും പുതുവസ്ത്രങ്ങൾ മേടിക്കാനും മറ്റുള്ളവരിൽ നിന്നും സംഭാവന കളക്റ്റ് ചെയ്യുവാനും ആണ് ഞങ്ങൾ ഈ സമയം വിനിയോഗിച്ചത്. ROLE IN PROJECT ഞാൻ ആശ്രയ തീരം അന്തേവാസികൾക്ക് വേണ്ടി വസ്ത്രങ്ങൾ വാങ്ങുവാനും ഒപ്പം ആഘോഷത്തിന് വേണ്ട കേക്കും ഉച്ച സമയത്തേക്കുള്ള ഭക്ഷണത്തിനുവേണ്ടി ആളുകളിൽനിന്ന് സംഭാവനകൾ കളക്ട് ചെയ്യുകയും ആഹാര സാധനങ്ങൾ കളക്ട് ചെയ്യുകയും എന്നാൽ ആകും വിധം ഞാൻ ചെയ്തു. എന്റെ കൂടെ തണലിലെ മറ്റു പ്രവർത്തകരും ഉണ്ടായിരുന്നു. എന്റെ ചുറ്റുപാടിലെ ആളുകളിൽ നിന്നും എനിക്കറിയാവുന്ന എന്റെ കൂട്ടുകാരിൽ നിന്നും ഞാൻ ഇതിലേക്ക് വേണ്ട സംഭാവനകളും വസ്ത്രങ്ങളും മറ്റും കണ്ടെത്തി. ഈ ഒരു പ്രവർത്തിയിലൂടെ എനിക്ക് വളരെയധികം പേഴ്സണൽ ഡെവലപ്മെന്റ് ഉണ്ടായി കാരണം അത്തരത്തിലുള്ള ഒരു ഓർഗനൈസേഷൻ ഉണ്ടെന്ന് അവിടെ ജീവിക്കുന്ന ആളുകൾക്ക് ഉണ്ടാവുന്ന പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ മാനസികമായും ശാരീരികമായും അവർ ഞങ്ങളോട് പറയുകയും ഞങ്ങൾക്ക് അത് മനസ്സിലാക്കുകയും തുടർന്ന് അവർക്ക് വേണ്ട മറ്റനേകം കാര്യങ്ങൾ ചെയ്തു കൊടുക്കാൻ സാധിക്കുകയും ചെയ്തു. അവരുടെ ജീവിതത്തെ കുറിച്ചും മനസ്സിലാക്കാൻ സാധിച്ചു. ഒരുദിവസം മാത്രം ഞങ്ങൾ ചെയ്യുവാൻ ഇരുന്ന് ഈ പരിപാടി തുടർന്നും മറ്റ് പല ദിവസങ്ങളിലായി അവിടെ നടത്തപ്പെട്ടു. എന്നും കാണുന്ന അച്ഛനുമമ്മയും നിന്നും ജീവിതത്തെ പഠിക്കുന്നതിന് പകരം ഇത്തരത്തിലുള്ള ആളുകളിൽ നിന്നും ജീവിതം പഠിച്ചാൽ കുറേക്കൂടി സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാം എന്ന് അവർ എനിക്ക് മനസ്സിലാക്കി തന്നു. IMPACT OF PROJECT ഇതിൽ നിന്നും ഒരു സമൂഹത്തിന് അറിയപ്പെടാത്ത അല്ലെങ്കിൽ അവർ അറിയാൻ ആഗ്രഹിക്കാത്ത ഒരുപാട് ജന്മങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. സമൂഹം ഇവരെ ഏകദേശം ഒറ്റപ്പെടുത്തി ആണ് കാണുന്നത് അവർക്ക് ആവശ്യമായ യാതൊരു കാര്യങ്ങളും നൽകപ്പെടുന്നില്ല മാത്രവുമല്ല അവർ എന്ന തെറ്റ് ചെയ്തവരും അല്ലെങ്കിൽ അച്ഛൻ നഷ്ടപ്പെട്ടത് കുറ്റകരമായി അവരുടെ നേരെ വിരൽ ചൂണ്ടി ആണ് സംസാരിക്കുന്നത്. ആയതിനാൽ അവിടെ താമസിക്കുന്ന അന്തേവാസികളും ഞങ്ങൾ ചെല്ലുമ്പോഴും അല്ലെങ്കിൽ പുറത്തുനിന്ന് മറ്റൊരാൾ ചെല്ലുമ്പോഴും അവരെ ആ കണ്ണിലൂടെയാണ് കാണുന്നത് തങ്ങളെ ശിക്ഷിക്കാൻ വന്ന അല്ലെങ്കിൽ കുറ്റപ്പെടുത്താൻ വന്ന ഒരു സമൂഹം ആയിട്ട്. ഇതിൽ നിന്നും വ്യത്യസ്തമായി ഞാനടങ്ങുന്ന ഞങ്ങളെല്ലാവരും ഒരു ദിവസം മുഴുവൻ അവരോട് സമയം ചിലവഴിച്ച അവർക്ക് സമൂഹത്തിന് ധാരയിലേക്ക് ഇറങ്ങി വരുവാനുള്ള ഒരു മാർഗമായി മാറ്റപ്പെട്ടു. ഇന്നവർക്ക് ഞങ്ങൾ ചെല്ലുമ്പോൾ പതിന്മടങ്ങ് സന്തോഷമാണ്. അവർക്കും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ ഒരുപാട് ആഗ്രഹമുണ്ട് ഞങ്ങൾ വഴി ആഴ്ചയിൽ ആഴ്ചയിൽ ഞങ്ങൾ പോയി കാണുന്നത് വഴി കുറെ ലോകത്തെക്കുറിച്ചുo ഞങ്ങളിലേക്ക് കൂടുതൽ എടുക്കുകയും അവർ ചെയ്തു. അവരുടെ സന്തോഷം മാത്രമാണ് ഞങ്ങൾക്ക് ഇതിൽ നിന്നും ലഭിക്കുപെട്ടത്. ഒപ്പം ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് ഓർമകളും ഒരുപാട് ഗുണപാഠങ്ങളും അവർ നൽകുകയുണ്ടായി. ഒരുദിവസം മാത്രം ചെയ്യാനിരുന്ന ഈ പ്രവർത്തനം ഇന്ന് ഞങ്ങൾ പല ദിവസങ്ങളിൽ ആയും കഴിവതും ആഴ്ചകളിലായി അവിടെ പരിപാടികൾ നടത്താറുണ്ട്. പരിപാടികൾ നടത്തിയില്ലെങ്കിലും അവരെ കണ്ടു അവരോടൊപ്പം സമയം ചില വഴി കാറുണ്ട്.

SUSTAINABLE DEVELOPMENT GOALS

  • GOAL 1: No Poverty

  • GOAL 3: Good Health and Well-being

  • GOAL 10: Reduced Inequality

  • GOAL 16: Peace and Justice Strong Institutions

ACHIEVEMENTS

  • JRC BEST VOLUNTEER - 2016(pta)

  • Scout and guide best volunteer in SREE NARAYANA VILASAM HIGHER SECONDARY SCHOOL ANAD, trivandrum

  • BEST STUDENT-2016-17(pta)


FUTURE PLANS ഞാനിപ്പോൾ നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ മൂന്നാം വർഷ ചരിത്രവിഭാഗം വിദ്യാർഥിനിയാണ്. ഇതിനുശേഷം കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ഓഫ് സോഷ്യൽ സർവീസ് (MSW)ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. ശേഷം ഇര എന്ന് മുദ്രകുത്തപ്പെട്ട ബാല ഭവനങ്ങളിലും മഹിളാമന്ദിരത്തിൽ ഉം അകപ്പെട്ടുപോകുന്ന ഒരുപാട് പെൺജീവിതങ്ങൾ ക്ക് വേണ്ടി പ്രവർത്തിക്കണം. അവരുടെ വിദ്യാഭ്യാസത്തിനും സാമൂഹികമായി അവർക്ക് മുന്നിലേക്ക് വരുവാനും വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കി എടുക്കും. ഇന്നും താൻ ചെയ്യാത്ത ഏതോ തെറ്റിന് ശാപമായി അവർ അനുഭവിക്കുന്ന വേദനകൾ അവരിൽ നിന്നും തുടച്ചുനീക്കി അവരെ സാധാരണ ഒരു സ്ത്രീ ജന്മം ആയി മനുഷ്യജന്മം ആയി പരിഗണിച്ച് സമൂഹത്തിലേക്ക് ഇറക്കി കൊണ്ടു വരുവാൻ ഞാൻ പ്രവർത്തിക്കും. ഒപ്പം ക്യാൻസർ ബാധിതരായ എല്ലാവർക്കും സൗജന്യമായി താമസിക്കുവാൻ എന്റെ അച്ഛന്റെ നാമധേയത്തിൽ ഒരു ഫൗണ്ടേഷൻ തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു. ISV &vfi യിൽ വോളണ്ടിയർ ഏറ്റ പ്രവർത്തിക്കുമ്പോഴാണ് ഗുൽമോഹർ ഫൗണ്ടേഷനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്. തീർച്ചയായും സമൂഹത്തിനുവേണ്ടി ഒരുപാട് ഉന്നമന പ്രവർത്തനങ്ങൾ അവർ ചെയ്യുന്നുണ്ട്. ഞാൻ എന്ന വ്യക്തി ഏതെങ്കിലും ഒരാളെ സഹായിക്കുവാനോ അല്ലെങ്കിൽ ഏതെങ്കിലും ഒരു നന്മയുള്ള കാര്യം ചെയ്യുവാൻ ഇറങ്ങിത്തിരിക്കുമ്പോൾ സമൂഹം ഒറ്റപ്പെടുത്തുകയും വീട്ടുകാർ പോലും പല സമയങ്ങളിലും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുൽമോഹർ ഫൗണ്ടേഷൻ പോലുള്ള സംഘടനകൾ ഞങ്ങൾക്ക് ഒരുപാട് പ്രേരണയും പ്രോത്സാഹനവും നൽകുന്നു. തീർച്ചയായും ഗുൽമോഹർ ഫൗണ്ടേഷൻ ഇലൂടെ നാളെയുടെ നല്ല തലമുറകൾ ഉണ്ടാവുക തന്നെ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു. ഗുൽമോഹർ ഫൗണ്ടേഷൻ ഇലൂടെ എനിക്ക് മാനസികമായി വളരെയധികം പ്രോത്സാഹനവും പിന്തുണയും ലഭിക്കും എന്ന് ഞാൻ കരുതപ്പെടുന്നു. REFERENCE: https://drive.google.com/folderview?id=1DOv6viaNy4qXG6Fmu8gDy6dLqxtCGGnW

Are you an aspiring volunteer, put your ideas into action at National Volunteers Hackathon 2021 www.socialsolutionsindia.in/national-volunteers-hackathon-2021


22 views0 comments

Recent Posts

See All

Comments


bottom of page